
മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ ഉണ്മടായ അഗ്നിബാധയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിന് ഗുരുതര പരിക്ക്. മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് അപകടമുണ്ടായത്.
നവംബര്‍ ആറിനാണ് ഐസിയുവില്‍ തീപടര്‍ന്നത്. അപകടത്തില്‍ കുഞ്ഞിന്‍റെ വലത് കാല്‍ അറ്റുപോയി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഐസിയു വാര്‍ഡിലെ വൈദ്യുത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിയിരുന്ന ആശുപത്രി ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് മാസം പ്രായമായ പ്രിന്‍സ് രാജ്ഭറിനാണ് അപകടമുണ്ടായത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വാരണസിയില്‍ നിന്ന് ചികിത്സയ്ക്കായാണ് രക്ഷിതാക്കള്‍ കുഞ്ഞുമായി ഇവിടെയെത്തിയത്.
കുട്ടിയുടെ കാല്‍ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയ തിങ്കളാഴ്ച നടത്തി. കുട്ടിയുടെ പിതാവ് പന്നിലാല്‍ രാജ്ഭറിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam