പരിശീലനത്തിനിടെ 20കാരിയായ ബോക്‌സർ കുഴഞ്ഞുവീണ് മരിച്ചു

Published : Jul 04, 2019, 01:09 PM IST
പരിശീലനത്തിനിടെ 20കാരിയായ ബോക്‌സർ കുഴഞ്ഞുവീണ് മരിച്ചു

Synopsis

പശ്ചിമ ബംഗാൾ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ ബോക്സിംഗ് ടൂർണ്ണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്നുള്ള 20കാരിയായ ബോക്സർ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ദേശീയ ടൂർണ്ണമെന്റുകളിൽ മത്സരിച്ചിട്ടുള്ള ജ്യോതി പ്രധാൻ ആണ് ഭവാനിപുർ ബോക്സിംഗ് അസോസിയേഷനിലെ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  നിയമ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. 

അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'