
മുസഫര്‍പൂര്‍: 20 വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അതേ കുടുംബത്തില്‍ തന്നെയുള്ള ഒരു യുവാവുമായുള്ള ബന്ധമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊലപാതകത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. മകള്‍ തന്റെ 'കുടുംബത്തിന്റെ സല്‍പ്പേര് നശിപ്പിച്ചു' എന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇത് പിന്നീട് പൊലീസ് തിരുത്തി. പെണ്‍കുട്ടിയും യുവാവും ഒരേ ജാതിയില്‍പ്പെട്ടവരാണെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിയും അച്ഛനും തമ്മില്‍ പ്രണയ ബന്ധത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതിനൊടുവിലാണ് അച്ഛന്‍ കത്തി ഉപയോഗിച്ച് കഴുത്തറുത്തതെന്ന് പൊലീസ് സൂപ്രണ്ട് സത്യനരൈന്‍ പ്രജാപത് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ദമ്പതികൾ പുറത്തിറങ്ങി ആശുപത്രിയില്‍ പോയതിന് പിന്നാലെ കാറിന് തീപിടിച്ചു; തനിയെ നീങ്ങി ഭിത്തിയിൽ ഇടിച്ചുനിന്നു
കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതോടെ കാര്‍ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത മാളിലെ ജീവനക്കാരും പിന്നീട് അഗ്നിശമനസേനയും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam