പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ. കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത്.

കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ. കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഗവർണർ പൊട്ടിത്തെറിക്കും എന്ന ഭീഷണി സന്ദേശം ഇന്നലെ സിവി ആനന്ദബോസിൻ്റെ എഡിസിക്കാണ് ലഭിച്ചത്. ഭീഷണിയുടെ വിവരം രാജ്ഭവൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. 

വധഭീഷണി വകവെക്കാതെ കൊൽക്കത്തയിലെ തെരുവിലൂടെ സിവി ആനന്ദബോസ് ഇന്ന് ഇറങ്ങി നടന്നു. വഴിയിലുള്ള കടയിൽ നിന്ന് ജനങ്ങൾക്കൊപ്പം ആനന്ദബോസ് ഭക്ഷണം കഴിച്ചു. ധീരർ ഒരു തവണ മരിക്കും, ഭീരുക്കൾ പല തവണ മരിക്കും എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്ന് ആനന്ദബോസ് പറഞ്ഞു. ഇഡി റെയിഡിനെ ചൊല്ലി ബംഗാൾ സർക്കാരും കേന്ദ്രവും ഏറ്റുമുട്ടുമ്പോഴാണ് ആനന്ദബോസിൻ്റെ ഈ നീക്കം.