18 മണിക്കൂര്‍ തിരച്ചില്‍, കാറില്‍ നിന്ന് പിടികൂടിയത് 21 കോടിയുടെ സ്വര്‍ണം; ഞെട്ടി അധികൃതര്‍

By Web TeamFirst Published Jun 17, 2021, 11:08 PM IST
Highlights

 18 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കാറില്‍ മൂന്ന് രഹസ്യ അറകളിലായി ഒളിപ്പിച്ച സ്വര്‍ണശേഖരം കണ്ടെടുത്തത്. വാഹനം മുമ്പും സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
 

ഇംഫാല്‍: മണിപ്പൂരില്‍ റെവന്യൂ ഇന്റലിജന്റ്‌സ് പിടികൂടിയത് വന്‍ സ്വര്‍ണ്ണക്കടത്ത്. 21 കോടി വിലവരുന്ന 43 കിലോ സ്വര്‍ണ ബിസ്‌ക്കറ്റാണ് അധികൃതര്‍ കാറില്‍ നിന്ന് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇംഫാല്‍ നഗരത്തില്‍വെച്ച് രണ്ടുപേര്‍ സഞ്ചരിച്ച കാര്‍ പിടികൂടിയത്. 18 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കാറില്‍ മൂന്ന് രഹസ്യ അറകളിലായി ഒളിപ്പിച്ച 260 വിദേശ നിര്‍മിത സ്വര്‍ണ ബിസ്‌ക്കറ്റുകള്‍  കണ്ടെടുത്തത്.

വാഹനം മുമ്പും സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 67 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കൊവിഡ് ലോക്ക്ഡൗണിനിടയിലും മ്യാന്മര്‍ അതിര്‍ത്തി വഴി സ്വര്‍ണക്കടത്ത് തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!