'ഞാന്‍ ചാടാം വീഡിയോ എടുക്ക്'; വെള്ളച്ചാട്ടത്തിലേക്ക് ഡൈവ് ചെയ്ത് യുവാവ്, പാറക്കെട്ടിൽ തലകുടുങ്ങി ദാരുണാന്ത്യം

Published : Jul 02, 2023, 01:57 PM ISTUpdated : Jul 02, 2023, 02:03 PM IST
'ഞാന്‍ ചാടാം വീഡിയോ എടുക്ക്'; വെള്ളച്ചാട്ടത്തിലേക്ക് ഡൈവ് ചെയ്ത് യുവാവ്, പാറക്കെട്ടിൽ തലകുടുങ്ങി ദാരുണാന്ത്യം

Synopsis

വെള്ളത്തിനടിയില്‍ രണ്ട് പാറകള്‍ക്ക് ഇടയില്‍ തല കുടുങ്ങിയ നിലയിലായിരുന്നു സുമന്തിന്‍റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്

തിരുപ്പതി: വെള്ളച്ചാട്ടത്തിലേക്ക് ഡൈവ് ചെയ്യുന്ന വീഡിയോ ഷൂട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുപ്പതിക്ക് സമീപമുള്ള തലകൊന വെള്ളച്ചാട്ടത്തിലേക്ക് ചാടി വീഡിയോ ഷൂട്ട് ചെയ്യാനുള്ള ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. കര്‍ണാടകയിലെ മംഗളുരു സ്വദേശിയായ 22 കാരനാണ് വിനോദ യാത്രയ്ക്കിടെ മരിച്ചത്. ചെന്നൈയില്‍ വിദ്യാര്‍ത്ഥിയായ സുമന്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വെള്ളിയാഴ്ച വെള്ളച്ചാട്ടം കാണാനെത്തിയത്.

തലകൊന വെള്ളച്ചാട്ടത്തിലേക്ക് ഡൈവ് ചെയ്യുന്ന വീഡിയോ ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ട ശേഷം സുമന്ത് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം സമയം എടുത്ത ശേഷവും സുമന്ത് ഉയര്‍ന്ന് വരാത്തതിന് പിന്നാലെ സുഹൃത്തുക്കള്‍ അടുത്ത പൊലീസ് സ്റ്റേഷനിലും വനവകുപ്പിലും വിവരം അറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകം സംഭവസ്ഥലത്ത് എത്തിയ നീന്തല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് സുമന്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.

വെള്ളത്തിനടിയില്‍ രണ്ട് പാറകള്‍ക്ക് ഇടയില്‍ തല കുടുങ്ങിയ നിലയിലായിരുന്നു സുമന്തിന്‍റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. ചെന്നൈയിലെ രാജീവ് ഗാന്ധി കോളേജിലെ എംഎസ്സി വിദ്യാര്‍ത്ഥിയാണ് സുമന്ത്. വെള്ളച്ചാട്ടത്തില്‍ നിന്ന് കണ്ടെത്തി മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ തലകൊന വെള്ളച്ചാട്ടത്തില്‍ നടക്കുന്ന മൂന്നാമത്തെ അപകട മരണമാണ് ഇത്. 

മെയ് ആദ്യവാരത്തില്‍ യുഎഇയില്‍ മലനിരകളില്‍ നിന്ന് താഴേക്ക് പതിച്ച് യുവാവ് മരിച്ചിരുന്നു. റാസല്‍ഖൈമയിലെ വിനോദസഞ്ചാര മേഖലയിലാണ് അപകടം സംഭവിച്ചത്. വിനോദയാത്രയ്ക്കായി പുറപ്പെട്ട യുവാവ് തിരിച്ചെത്തേണ്ട സമയം കഴിഞ്ഞും വീട്ടില്‍ എത്താതെ വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന്  നടന്ന അന്വേഷണത്തിലാണ് ദുര്‍ഘടമായ പ്രദേശത്തു നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

ബോട്ടിൽ കയറണമെന്ന് മക്കൾ പറഞ്ഞു; കൈപിടിച്ച് അമ്മമാർ നടന്നുകയറിയത് മരണത്തിലേക്ക്; മരിച്ച 12 പേരും ബന്ധുക്കൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി
വിജയ്ക്ക് 'കൈ'കൊടുക്കാതെ കോണ്‍ഗ്രസ്; ടിവികെയുമായി ഇപ്പോൾ സഖ്യത്തിനില്ല, പരസ്യ പ്രസ്താവനകൾ വിലക്കി എഐസിസി