
ദില്ലി: ഹരിയാനയിലെ പാനിപത്തില്‍ സഹോദരിയുടെ ഭര്‍ത്താവിനെ സഹോദരന്മാര്‍ കുത്തിക്കൊലപ്പെടുത്തി. ജാതി മാറി വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. 23കാരനായ നീരജാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പാനിപത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ചായിരുന്നു കൊലപാതകം. പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. നീരജിന്റെ സഹോദരന്‍ ജഗദീഷാണ് പരാതി നല്‍കിയത്.
കൊലപാതകത്തിന് തൊട്ടുമുമ്പ് കൂടിക്കാഴ്ചക്കായി കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നീരജിനെ ഫോണ്‍ ചെയ്‌തെന്നും നീരജിന്റെ ഭാര്യയെ വിളിച്ച് നീ ഉടന്‍ കരയുമെന്ന് പറഞ്ഞതായും ജഗദീഷ് പറഞ്ഞു. പൊലീസിനെതിരെയും ഇയാള്‍ ആരോപണം ഉന്നയിച്ചു. നേരത്തെയും വധഭീഷണിയുണ്ടായിരുന്നെന്നും പൊലീസില്‍ പരാതിപ്പെട്ടിട്ട് നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ പ്രണയം പ്രശ്‌നമായപ്പോള്‍ ഗ്രാമത്തിലെ പ്രമുഖരുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് നടന്നിരുന്നു. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതിച്ചെങ്കിലും സഹോദരന്മാര്‍ എതിര്‍ത്തുവെന്ന് ഡെപ്യൂട്ട് എസ് പി സതീഷ് കുമാര്‍ പറഞ്ഞു.
ഒന്നരമാസം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ ദുരഭിമാനക്കൊലയാണ് ഹരിയാനയില്‍ നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam