ചതിച്ച് നഗ്നചിത്രമെടുത്ത് ഭീഷണി, 24കാരനെ കൊലപ്പെടുത്തി 20കാരിയും ഉറ്റസുഹൃത്തും

Published : Oct 05, 2024, 11:10 AM ISTUpdated : Oct 05, 2024, 11:11 AM IST
ചതിച്ച് നഗ്നചിത്രമെടുത്ത് ഭീഷണി, 24കാരനെ കൊലപ്പെടുത്തി 20കാരിയും ഉറ്റസുഹൃത്തും

Synopsis

യുവതിയ്ക്ക് ജ്യൂസിൽ ഉറക്കുമരുന്ന് കലക്കി നൽകിയ ശേഷം അബോധാവസ്ഥയിൽ വീട്ടിലെത്തിച്ച് നഗ്നചിത്രമെടുത്ത് ബ്ലാക്ക് മെയിലിംഗുമായി 24കാരൻ. ശല്യം സഹിക്കാനാവാതെ വന്നതോടെ യുവാവിനെ തലയ്ക്കടിച്ച് കൊന്ന് യുവതിയും ഉറ്റസുഹൃത്തും

താനെ: ബന്ധുവിന്റെ വിവാഹത്തിടെ പരിചയപ്പെട്ട യുവതിയ ബ്ലാക്ക് മെയിൽ ചെയ്ത 24കാരനെ തലയ്ക്കടിച്ച് കൊന്ന് 20കാരിയും സുഹൃത്തും. 20കാരിയുമായി സൌഹൃദം സ്ഥാപിച്ച 24കാരൻ സുഹൃദ്ബന്ധം മുതലെടുത്ത് യുവതിയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്താൻ ആരംഭിച്ചതിന് പിന്നാലെയാണ് യുവതിയും അടുത്ത സുഹൃത്തും ചേർന്ന് കൊല നടത്തിയത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്വയം പരഞ്ചപേ എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയേയും 24കാരനായ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി. 

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ഈ വർഷം ആദ്യം നടന്ന ഒരു ബന്ധുവിന്റെ വിവാഹത്തിൽ വച്ചാണ് യുവതിയെ 24കാരൻ പരിചയപ്പെടുന്നത്. യുവതിയുമായി സൌഹൃദത്തിലായ യുവാവ് കഴിഞ്ഞ മാസം യുവതിയ ഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണത്തിനൊപ്പം നൽകിയ ജ്യൂസിൽ ഉറക്കുമരുന്ന കലർത്തിയ ശേഷം അബോധാവസ്ഥയിലായ യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് നഗ്ന ചിത്രങ്ങൾ എടുത്തു. പിന്നീട് ഈ ചിത്രങ്ങൾ അയച്ച് തനിക്ക് വഴങ്ങണമെന്ന് കാണിച്ച് ഭീഷണി ആരംഭിച്ചു. 24കാരന്റെ ശല്യം താങ്ങാനാവാതെ വന്നതോടെ യുവതി ഉറ്റസുഹൃത്തിനെ വിവരം അറിയിച്ചു. 

പിന്നീട് 24കാരൻ ഭീഷണിപ്പെടുത്തിയപ്പോൾ യുവാവിനെ കാണാനായി യുവതിക്കൊപ്പം സുഹൃത്തുകൂടി കൊല്ലപ്പെട്ടയാളുടെ വീട്ടിൽ എത്തുകയായിരുന്നു. ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ടുള്ള തർക്കം വളരെ വേഗം കയ്യേറ്റത്തിലെത്തുകയായിരുന്നു. ഇതിനിടയിൽയുവാവിന്റെ വീട്ടിലുണ്ടായിരുന്ന ആയുധമെടുത്ത് യുവതിയുടെ സുഹൃത്ത് 24കാരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ 24കാരന്റെ വീട്ടിൽ നിന്ന് മുങ്ങിയ യുവതിയേയും സുഹൃത്തിനേയും ഫോൺവിളികളുടെ ആസ്പദമാക്കി പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
അധികാര സ്ഥാനങ്ങളിലുള്ളവർക്ക് വിരമിച്ച് 20 വർഷങ്ങൾക്ക് ശേഷം മാത്രം പുസ്തകം എഴുതാം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ