ബിജെപി ദേശീയ നേതൃത്വത്തിൽ ഉടൻ അഴിച്ചുപണി നടന്നേക്കുമെന്ന് സൂചന. മാറ്റങ്ങൾ കേരളത്തിലെ നേതാക്കളുടെ ചുമതലകളെയും ബാധിച്ചേക്കാം, ചിലർക്ക് സ്ഥാനം നഷ്ടപ്പെടുമ്പോൾ കെ സുരേന്ദ്രനെ പോലുള്ളവർക്ക് പുതിയ ചുമതലകൾ ലഭിക്കാനും സാധ്യതയുണ്ട്

ദില്ലി: ബി ജെ പിയുടെ ദേശീയ തലത്തിലുള്ള സംഘടനാ അഴിച്ചുപണി ഉടനെന്ന് സൂചന. അമിത് ഷായുമായി ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അടക്കുമുള്ളവർ 3 മണിക്കൂർ ചർച്ച നടത്തിയതോടെയാണ് ദേശീയ തലത്തിലുള്ള അഴിച്ചുപണി വാർത്തകളും സജീവമായത്. കേരളത്തിൽ നിന്നുള്ളവരുടെയടക്കം സംഘടന ചുമതലയിൽ വലിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. നിലവിലെ ദേശീയ ഉപാധ്യക്ഷൻ അബ്​ദുള്ള കുട്ടിയും, ദേശീയ സെക്രട്ടറി അനിൽ ആന്റണിയും മാറിയേക്കും. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അനൂപ് ആന്റണിയും ദേശീയ ചുമതലയിലേക്ക് വരുമോ എന്നതിൽ ആകാംക്ഷയും സജീവമാണ്. ഇതിനൊപ്പം തന്നെ കേന്ദ്ര മന്ത്രി സ്ഥാനം ഒഴിഞ്ഞ ജോർജ് കുര്യന്‍റെ ഭാവിയുടെ കാര്യത്തിലും വൈകാതെ തീരുമാനമായേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player