നായകടിയേറ്റ വിവരം മറച്ചുവെച്ചു; രണ്ട് മാസത്തിന് ശേഷം 24കാരൻ മരിച്ചു, ദാരുണ സംഭവം തമിഴ്നാട് കൃഷ്ണഗിരിയിൽ

Published : Jul 10, 2025, 03:46 PM IST
edwin

Synopsis

അതിനാൽ ചികിത്സ വൈകിയെന്നാണ് റിപ്പോർട്ടുകൾ.

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ നായകടിയേറ്റ് രണ്ട് മാസത്തിന് ശേഷം 24കാരൻ മരിച്ചു. കുപ്പാട്ടി സ്വദേശി എഡ്വിൻ ബ്രയാൻ ആണ് ചികിത്സയ്ക്കിടെ മരിച്ചത്. നായകടിയേറ്റ വിവരം ഇയാൾ തുടക്കത്തിൽ ആരോടും പറഞ്ഞിരുന്നില്ല. അതിനാൽ ചികിത്സ വൈകിയെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിന് ശേഷം ഹൊസൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. എംബിഎ ബിരുദധാരിയാണ് മരിച്ച എഡ്വിൻ. മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം