
ദില്ലി: പാർട്ടിക്കിടെ 24കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ദില്ലി സിവിൽ ലൈൻസിൽ ഞായറാഴ്ചയാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് വിശദമാക്കി. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന തിലക് നഗര്‍ സ്വദേശിയായ 24കാരിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ ആൺസുഹൃത്തിന്റെ ക്ഷണം അനുസരിച്ചാണ് 24കാരി പാർട്ടിയിൽ എത്തിയത്. അണ്ടർ ഹിൽ റോഡിലെ വീട്ടിൽ വച്ചായിരുന്നു പീഡനം. എന്നാൽ പാർട്ടിയിൽ വച്ച് യുവതി മദ്യം കഴിച്ചതിന് പിന്നാലെ 24കാരി മയങ്ങി വീണു. പിന്നാലെയാണ് അർധബോധാവസ്ഥയിൽ ആൺസുഹൃത്ത് അടക്കം നാല് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്.
ശുചിമുറിയിലേക്ക് എത്തിച്ച ശേഷമായിരുന്നു ക്രൂരത. ബലാത്സംഗ ദൃശ്യങ്ങൾ അക്രമികൾ ചിത്രീകരിച്ചതായും 24കാരി പൊലീസിന് മൊഴി നൽകി. പീഡന വിവരം പുറത്ത് പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 24കാരിയെ സംഘം വീടിന് പുറത്ത് കൊണ്ടുചെന്നിടുകയായിരുന്നു.
പാര്‍ട്ടിക്കായി സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റുനാലുപേര്‍ കൂടി അവിടെ ഉണ്ടായിരുന്നെന്നും തനിക്ക് നൽകിയ മദ്യത്തിൽ അക്രമികൾ എന്തോ കലക്കിയെന്നുമാണ് യുവതി പൊലീസിൽ മൊഴി നൽകിയത്. പീഡിപ്പിച്ചവരില്‍ ഒരു യുവതിയുമുണ്ടെന്നും 24കാരി പരാതിയിൽ വിശദമാക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam