2018-ല്‍ 25,000 മുംസ്ലിംകളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് വിഎച്ച്പി നേതാവ്

Published : Oct 28, 2019, 02:02 PM IST
2018-ല്‍ 25,000 മുംസ്ലിംകളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് വിഎച്ച്പി നേതാവ്

Synopsis

2018-ല്‍ 25,000 മുസ്ലിംകളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയെന്ന് വിശ്വഹിന്ദു പരിഷത്ത്. രാജ്യത്തെ ഹിന്ദുക്കളെ സുരക്ഷിതരാക്കാനായി പൗരത്വ ബില്ലില്‍ ഭേദഗതി ചെയ്യണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു.

നാഗ്പുര്‍ ഇരുപത്തി അയ്യായിരം മുസ്ലിംകളും ക്രിസ്ത്യാനികളും ഘര്‍വാപസിയിലൂടെ 2018 -ല്‍ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ്. ഹിന്ദുമതത്തില്‍ നിന്നും മറ്റ് മതങ്ങളിലേക്ക് പോയവരെ തിരികെ കൊണ്ടുവരാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം നടക്കുകയാണെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പരാന്ദെ.

'25,000 മുസ്ലിംകളും ക്രിസ്ത്യാനികളുമാണ് 2018 -ല്‍ മതപരിവര്‍ത്തനത്തിലൂടെ തിരികെ എത്തിയത്. മതപരിവര്‍ത്തനം ദേശീയ പ്രശ്നമാണ്. രാജ്യത്തിനുമേലുള്ള ആക്രമണമാണത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയും കൂടിയാണ്'- പരാന്ദെ പറഞ്ഞു. രാജ്യത്തെ ഹിന്ദുക്കളെ സുരക്ഷിതരാക്കാനായി പൗരത്വ ബില്ലില്‍ ഭേദഗതി ചെയ്യണമെന്നും മതപരിവര്‍ത്തനം എളുപ്പത്തില്‍ സാധ്യമല്ലാതാക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് വിഎച്ച്പി ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി; ബെംഗളൂരുവിൽ കേസ്
പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം