40,000 രൂപയ്ക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി, ഉപ്പിട്ട് മറവു ചെയ്തു; പ്രതിയും കൂട്ടാളികളും പിടിയില്‍

Published : Feb 20, 2025, 11:02 AM IST
  40,000 രൂപയ്ക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി, ഉപ്പിട്ട് മറവു ചെയ്തു; പ്രതിയും കൂട്ടാളികളും പിടിയില്‍

Synopsis

മരണം ഉറപ്പാക്കിയ പ്രതികള്‍ മൃതശരീരം താഴത്തെ നിലയിലെ കട്ടിലിനടിയില്‍ ഉപ്പിട്ട് മറവുചെയ്തു. ശേഷം കടന്നു കളയുകയായിരുന്നു. ഇവര്‍ ദീപക്കിന്‍റെ അക്കൗണ്ടില്‍ നിന്നും 40,000 രൂപ പിന്‍വലിച്ച് വീതിച്ചെടുക്കുകയും ചെയ്തു.

ഗാസിയാബാദ്: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ പണം തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കിത് (30) ആണ് പണംകവരുന്നതിനായി സുഹൃത്തിനെ കൊല്ലാന്‍ പദ്ധതിയിട്ടത്.  മരിച്ച ദീപക്കും (30) അങ്കിതും ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു എന്ന് പൊലീസ് പറഞ്ഞു.  ദീപക്കിന്‍റെ കയ്യില്‍ ആറുലക്ഷത്തോളം രൂപയുടെ സമ്പാദ്യം ഉണ്ടായിരുന്നു. ഇത് മനസിലാക്കിയ അങ്കിത് ദീപക്കിനെ കൊലപ്പെടുത്തി പണം കൈക്കലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ഒരു ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു.

കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് അങ്കിത് ദീപക്കിന്‍റെ വീട്ടിലെത്തി. ആ സമയം ദീപക് വീട്ടില്‍ ഉണ്ടായിരുന്നില്ല. ആരും അറിയാതെ  മുകള്‍ നിലയിലേക്ക് കയറി. കൂടെ സഹായത്തിന് രണ്ടുപേരും ഉണ്ടായിരുന്നു.  ദീപക് മുറിയിലേക്ക് വരുന്നതുവരെ ഇവര്‍ ഒളിച്ചിരുന്നു. ദീപക് മുറിയിലേക്ക് കയറിയ ഉടന്‍ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ശേഷം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പാസ്വേര്‍ഡ് നല്‍കാന്‍ ഭീഷണിപ്പെടുത്തി. ശേഷം ദീപക്കിന്‍റെ മുറിയില്‍ തന്നെ ഉണ്ടായിരുന്ന ഇരുമ്പുവടിയും പാരയും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.  മരണം ഉറപ്പാക്കിയ പ്രതികള്‍ മൃതശരീരം താഴത്തെ നിലയിലെ കട്ടിലിനടിയില്‍ ഉപ്പിട്ട് മറവുചെയ്തു. ശേഷം കടന്നു കളയുകയായിരുന്നു. ഇവര്‍ ദീപക്കിന്‍റെ അക്കൗണ്ടില്‍ നിന്നും 40,000 രൂപ പിന്‍വലിച്ച് വീതിച്ചെടുക്കുകയും ചെയ്തു.

ദീപക്കിന്‍റെ ഭര്യ ശീതള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

 

Read More: ദളിത് യുവാവ് മരത്തില്‍ തൂങ്ങിയ നിലയില്‍, കൊലപാതകമെന്ന് കുടുംബാംഗങ്ങള്‍
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'