വിവാഹ സദ്യക്ക് ശേഷം ബാക്കി വന്ന ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, 24 പേര്‍ ആശുപത്രിയില്‍

Published : May 09, 2019, 04:30 PM IST
വിവാഹ സദ്യക്ക് ശേഷം ബാക്കി വന്ന  ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, 24 പേര്‍ ആശുപത്രിയില്‍

Synopsis

കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തുവരുന്നത്.

അഡിലാബാദ്: വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചി കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. 24 പേര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് ഭക്ഷ്യവിഷബാധയേറ്റ് ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ മരിച്ചത്. 

ഗ്രാമത്തില്‍ ചൊവ്വാഴ്ച നടന്ന വിവാഹത്തിന് ശേഷം ബാക്കി വന്ന ഇറച്ചിക്കറി ബുധനാഴ്ചയോടെയാണ് അതിഥികളില്‍ ചിലര്‍ കഴിച്ചത്. ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ള  അതിഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തുവരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 രോഗികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'