രക്ഷാപ്രവർത്തനം വിഫലം, കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരൻ മരിച്ചു

By Web TeamFirst Published Nov 8, 2020, 9:22 AM IST
Highlights

96 മണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചയോടെ കുട്ടിയെ പുറത്ത് എടുത്തിരുന്നു. എന്നാൽ കുട്ടി മരിച്ചതായി മെഡിക്കൽ സംഘം അറിയിച്ചു.

ഭോപ്പാൽ: രക്ഷാപ്രവർത്തനങ്ങൾ വിഫലമായി. മധ്യപ്രദേശിലെ നിവാരയിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരൻ പ്രഹ്ലാദ് മരണത്തിന് കിഴടങ്ങി. 96 മണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചയോടെ പ്രഹ്ലാദിനെ പുറത്ത് എടുത്തിരുന്നു. എന്നാൽ കുട്ടി മരിച്ചതായി മെഡിക്കൽ സംഘം അറിയിച്ചു. 

കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീടിന് സമീപം വയലിൽ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരൻ പ്രഹ്ലാദ് 58 അടി താഴ്ചയിലേക്ക് വീണത്. സമാന്തരമായി ചെറിയ കുഴിയുണ്ടാക്കി കുഴൽകിണറിലേക്ക് ആളെ കടത്തിവിട്ട് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു രക്ഷാപ്രവർത്തകർ നടത്തിയിരുന്നത്. 

ജില്ലാകളക്ടറുടെ നേതൃത്വത്തിൽ എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതിനിടെ കുഴിയിൽ വെള്ളം നിറഞ്ഞത് ഒരു ഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തെ ബാധിച്ചു. കുട്ടിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സർക്കാർ സഹായധനം പ്രഖ്യാപിച്ചു

click me!