
ദില്ലി : പാർലമെൻറ് പാസ്സാക്കിയ ജനവിശ്വാസ് ബില്ലിലൂടെ ആയിരത്തോളം ചെറിയ കുറ്റങ്ങൾ ഒഴിവാക്കിയതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. 79 നിയമങ്ങൾ ഭേദഗതി ചെയ്താണ് നടപടി. ജനങ്ങളുടെ ജീവിതം ലളിതമാക്കാനും വ്യവസായങ്ങൾ തുടങ്ങുന്നതും നടത്തുന്നതും എളുപ്പമാക്കാനും ബിൽ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കയർ, കൈത്തറി മേഖലകളിൽ ഉൾപ്പെടെ ചെറിയ കുറ്റങ്ങൾക്ക് ശിക്ഷ ഒഴിവാക്കും. മോട്ടോർ വാഹന നിയമത്തിലും ഭേദഗതി ഇതിലൂടെ ചില ഭേദഗതികൾ കൊണ്ടു വന്നു.
ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ ഒരു മാസം വരെ ഇതുപയോഗിച്ച് വാഹനമോടിക്കുന്നത് കുറ്റമായി കണക്കാക്കില്ല. വാഹന രജിസ്ട്രേഷൻ സംസ്ഥാനത്തിനുള്ളിൽ എവിടെ വേണമെന്ന് തീരുമാനിക്കാനും ഉടമകൾക്ക് കഴിയും. ഒഴിവാക്കിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട അഞ്ച് കോടി കേസുകൾ കോടതികളിൽ നിലനില്ക്കുന്നു എന്നാണ് കണക്കെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ഇത് തീർപ്പാക്കാനുള്ള നടപടി സംസ്ഥാനങ്ങൾ കൈക്കൊള്ളണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam