രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയ നടപടി; എക്സിൽ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ

Published : Apr 03, 2026, 01:39 PM IST
raghav chadha

Synopsis

എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച പ്രതികരണത്തിൽ ഛദ്ദ ചോദിക്കുന്നു. ഇതോടെ രാഘവ് ഛദ്ദയും പാർട്ടിയും തമ്മിലുള്ള ഭിന്നത കൂടുതൽ പരസ്യമായിരിക്കുകയാണ്.

ദില്ലി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ എംപി. എക്‌സിലൂടെയാണ് ഛദ്ദയുടെ പ്രതികരണം. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ഛദ്ദ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച പ്രതികരണത്തിൽ ഛദ്ദ ചോദിക്കുന്നു. ഇതോടെ രാഘവ് ഛദ്ദയും പാർട്ടിയും തമ്മിലുള്ള ഭിന്നത കൂടുതൽ പരസ്യമായിരിക്കുകയാണ്.

ഇന്നലെയാണ് രാഘവ് ഛദ്ദ എംപിയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ആം ആദ്മി പാർട്ടി നീക്കിയത്. എന്നാൽ എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല. അതേസമയം കുറച്ച് വർഷങ്ങളായി രാഘവിന് ഭയമാണെന്ന് എഎപി മാധ്യമ വിഭാഗം ചുമതലയുള്ള അനുരാഗ് ദണ്ഡ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മോദിക്കെതിരെയും രാജ്യത്തിൻ്റെ യഥാർത്ഥ പ്രശ്നങ്ങൾക്കെതിരെയും പ്രതികരിക്കാൻ ഛദ്ദയ്ക്ക് ഭയമാണെന്നും അനുരാഗ് വ്യക്തമാക്കുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോദിക്കെതിരെ സംസാരിക്കാൻ രാഘവ് ഛദ്ദയ്ക്ക് ഭയം, യഥാർത്ഥ പ്രശ്നങ്ങൾ സംസാരിക്കാൻ മടി, വിമർശിച്ച് ആം ആദ്മി പാർട്ടി നേതാവ്
ഛണ്ഡീഗഡിലെ ബിജെപി ആസ്ഥാനത്തിന് സമീപത്തെ സ്ഫോടനം; രണ്ട് പേർ അറസ്റ്റിൽ, സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തു