
ബസ്‌തർ: കീഴടങ്ങിയ 30 മുൻ മാവോയിസ്റ്റ് വനിതകളെ ഛത്തീസ്‌ഗഡ് പൊലീസിന്റെ വനിതാ കമ്മാന്റോ വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്തു. ഇവർ ദന്തേവാഡ-ബസ്‌തർ മേഖലയിൽ മാവോയിസ്റ്റ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനും സൈന്യത്തിനുമൊപ്പം പ്രവർത്തിക്കുമെന്ന് ഛത്തീസ്‌ഗഡ് പൊലീസ് അറിയിച്ചു.
സിപിഐ മാവോയിസ്റ്റ് മാലാങ്കിർ ഏരിയ കമ്മിറ്റിയുടെ സ്വധീനം ഇല്ലാതാക്കുകയാണ് ദന്തേശ്വരി ലഡ്‌കി എന്ന ഈ ടീമിന് നൽകിയിരിക്കുന്നത്. ബിജെപി എംഎൽഎയും ദൂരദർശനിലെ മാധ്യമപ്രവർത്തകനും 12 ഓളം പൊലീസുകാരും കഴിഞ്ഞ ആറ് മാസത്തിനിടെ കൊല ചെയ്യപ്പെട്ട പ്രദേശമാണിത്.
ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ് ഈ സ്ത്രീകൾ. ഇവർക്ക് മാവോയിസ്റ്റ് വിരുദ്ധ പരിശീലനം നൽകിയിട്ടുണ്ട്. പൊലീസും അർദ്ധസൈനിക വിഭാഗങ്ങളുമാണ് ഇവർക്ക് വേണ്ടുന്ന പരിശീലനം നൽകിയത്. ബസ്‌തറിലും സമീപ മേഖലയിലും മാവോയിസ്റ്റ് അംഗങ്ങളായുള്ളവരിൽ അധികവും വനിതകളാണ്. ഇവരെ കണ്ടെത്താനും നിരായുധരാക്കാനും വനിതാ കമ്മാന്റോകൾക്ക് കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam