
മുംബൈ: അടച്ചിട്ട മാളിന്‍റെ ബേസ്മെന്‍റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ 30കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുംബൈയിലെ ഭാണ്ഡൂപ്പിലുള്ള ഡ്രീം മാളിന്‍റെ ബേസ്‌മെന്‍റിൽ ഇന്ന് രാവിലെയാണ് മനീഷ ഗെയ്‌ക്‌വാദ് എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2021ൽ കൊവിഡ് കാലത്ത് 11 പേർ മരിച്ച തീപിടിത്തത്തെ തുടർന്ന് മാൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് രാവിലെ 9.30 ഓടെയാണ് ഒരു ജീവനക്കാരൻ മൃതദേഹം കണ്ടത്. സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു.
ഭാണ്ഡൂപ്പിലാണ് യുവതി താമസിക്കുന്നതെന്ന് സീനിയർ ഇൻസ്പെക്ടർ ദത്ത ഖണ്ഡഗ്ലെ പറഞ്ഞു. യുവതി കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നില്ല. യുവതിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതോടെ അന്വേഷണത്തിൽ പുരോഗതിയുണ്ടാവുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ്: വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി ബംഗാൾ സർക്കാർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam