ദില്ലിയിൽ വന്‍ തീപിടിത്തം; 32 പേർ വെന്തുമരിച്ചു

By Web TeamFirst Published Dec 8, 2019, 9:31 AM IST
Highlights

റാണി ഝാൻസി റോഡിൽ പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. അമ്പതോളം പേരെ രക്ഷപ്പെടുത്തി.

ദില്ലി: ദില്ലിയിൽ അനന്ത് ഗഞ്ചിലെ ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ 32 പേർ മരിച്ചെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു. അമ്പതോളം പേരെ രക്ഷപ്പെടുത്തി. റാണി ഝാൻസി റോഡിൽ പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തീപിടിത്തമുണ്ടായപ്പോള്‍ ഇരുപതോളം ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു. 600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. സ്‌ക്കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Atul Garg, Chief Fire Officer, Delhi Fire Service on fire incident at Rani Jhansi Road: Till now we have rescued more than 50 people, most of them were affected due to smoke. https://t.co/grdMZeXvbj pic.twitter.com/Gm1sqHOt7R

— ANI (@ANI)
click me!