കനത്ത മഴ തുടരുന്നു; മഹാരാഷ്ട്രയില്‍ 42 മരണം

Published : Jul 02, 2019, 09:48 PM ISTUpdated : Jul 02, 2019, 10:07 PM IST
കനത്ത മഴ തുടരുന്നു; മഹാരാഷ്ട്രയില്‍ 42 മരണം

Synopsis

കനത്ത മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.  

മുംബൈ: മഹാരാഷ്ട്രയിൽ തുടരുന്ന കനത്തമഴയിൽ 42 മരണം. മുംബൈ  മലാഡിൽ കൂരകൾക്ക് മീതെ മതിലിടിഞ്ഞാണ്  22 പേർ മരിച്ചത്.  ഷോക്കേറ്റും വാഹനത്തിൽ വെള്ളം കയറിയും കെട്ടിടം ഇടിഞ്ഞുവീണുമാണ് മറ്റുള്ളവർ മരണപ്പെട്ടത്. നാൽപത്തിയഞ്ച് കൊല്ലത്തിനിടയിലെ ഏറ്റവും വലിയ മഴയിൽ  മഹാനഗരത്തിൽ ജനജീവിതം ദുസ്സഹമായി. കനത്ത മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

മലഡ് ഈസ്റ്റിലെ കുന്നിന്‍റെ താഴെ കുടിൽ കെട്ടി താമസിച്ചവരാണ് ഇന്നലെ അർദ്ധരാത്രിയിലെ പെരുമഴയിൽ അപകടത്തിൽ പെട്ടത്. പുറംപോക്കിലെ അംബേദ്കർ കോളനിയിൽ തകര ഷീറ്റും ഓലയും കെട്ടിയുണ്ടാക്കിയ കൂരകളിലായിരുന്നു, അപകടത്തിൽ പെട്ടവരിൽ അധികവും താമസിച്ചിരുന്നത്. 

മതിൽ തകർന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചപ്പോൾ ആളുകൾ ചിതറിയോടി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മരിച്ചവരുടെകുടുംബങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി