
ദില്ലി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദലൈലാമ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഭാവിയില്‍ ദലൈലാമ ഒരു സ്ത്രീയായിരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് വിവാദമായത്. ഭാവിയില്‍ ദലൈലാമ സ്ത്രീയാകുന്നത് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും, പക്ഷേ, അവള്‍ സുന്ദരിയായിരിക്കണമെന്നുമാണ് ദലൈലാമ മറുപടി നല്‍കിയത്. ദലൈലാമയുടെ പ്രസ്താവനക്ക് വ്യാപക വിമര്‍ശനമേറ്റതിനെ തുടര്‍ന്നാണ് മാപ്പ് പറഞ്ഞത്. ദലൈലാമ സ്ത്രീവിരുദ്ധതയെ എതിര്‍ക്കുന്ന ആളാണെന്നും ലിംഗസമത്വത്തിന് വേണ്ടി നിലകൊളുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam