പുഴ വൃത്തിയാക്കാൻ എത്തിയവർ അമ്പരന്നു, ശുചീകരണ പ്രവർത്തനത്തിനിടെ കണ്ടെത്തിയത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ; മധ്യപ്രദേശിൽ വിവാദം

Published : Oct 26, 2026, 08:17 AM IST
Narmada river Voter ID

Synopsis

മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ നർമ്മദ നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 343 വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ് പോലീസിൽ പരാതി നൽകുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലുള്ള മണ്ഡലേശ്വറിൽ നർമ്മദ നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 343 വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി. ഞായറാഴ്ച നദീതീരത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് കാർഡുകൾ കണ്ടെടുത്തത്. വിവരമറിഞ്ഞ് താലൂക്ക് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി കാർഡുകൾ കസ്റ്റഡിയിലെടുത്തു. ഇൻഡോറിലെ 'റാവു' അസംബ്ലി മണ്ഡലത്തിലുള്ളവരുടേതാണ് കാർഡുകളെന്നാണ് വിവരം.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ മണ്ഡലേശ്വർ പോലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലെ സുതാര്യതയിൽ സംശയം ഉന്നയിച്ച ഡിസിസി പ്രസിഡൻ്റ് രവി നായിക്, കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ വോട്ടർ ഐഡി കാർഡുകൾ വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടോ എന്നറിയാൻ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് നർമ്മദാനദിയിൽ തെരച്ചിൽ നടത്തണമെന്നും, കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മണ്ഡലേശ്വർ സബ് ഡിവിഷണൽ ഓഫീസർ ശ്വേത ശുക്ല സ്ഥിരീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിത് ഷാക്ക് എതിരായ പരാമർശം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി വിധി; കുറ്റവിമുക്തനാക്കി
എസ്ഐആർ: വോട്ടർ പട്ടികയിലെ പിഴവുകൾ കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ്‌വെയർ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ