മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ബോംബാക്രമണം; 10 സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

By Web TeamFirst Published May 1, 2019, 1:45 PM IST
Highlights

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ച വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിിപ്പുണ്ടായിരുന്നു. 

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റുകള്‍ ബോംബാക്രമണം നടത്തിയതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു.

മഹാരാഷ്ട്ര ദിനം ആഘോഷിക്കാനിരിക്കെയാണ് വാഹനങ്ങള്‍ കത്തിച്ചത്.  പുരാദ-യേര്‍ക്കാഡ് സെക്ടറില്‍ ദേശീയപാത 136 നിര്‍മിക്കുന്ന അമര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയുടെ വാഹനങ്ങളാണ് കത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ച വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിിപ്പുണ്ടായിരുന്നു. 
തങ്ങളുടെ സഖാക്കളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് വാഹനങ്ങള്‍ കത്തിക്കുന്നതെന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് രണ്ട് മണ്ണുമാന്തി യന്ത്രവും 11 ടിപ്പറുകളും പെട്രോള്‍ ടാങ്കറുകളും റോളേഴ്സുകളും ജനറേറ്റര്‍ വാനുകളും പെട്രോളൊഴിച്ച് കത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. 

click me!