3 ഭാര്യമാരെയും 9 മക്കളെയും നന്നായി നോക്കണം, അതിനായി 36കാരൻ തെരഞ്ഞെടുത്ത വഴി മോഷണം; കയ്യോടെ പിടികൂടി പൊലീസ്

Published : May 30, 2025, 12:52 AM IST
3 ഭാര്യമാരെയും 9 മക്കളെയും നന്നായി നോക്കണം, അതിനായി 36കാരൻ തെരഞ്ഞെടുത്ത വഴി മോഷണം; കയ്യോടെ പിടികൂടി പൊലീസ്

Synopsis

മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാനായിട്ടാണ് ഇയാൾ മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരു: 88 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും മോഷ്ടിച്ച കേസിൽ ബെംഗളൂരു സ്വദേശി ബാബാജാൻ പിടിയിൽ. 36 വയസുകാരനാണ് പ്രതി. മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാനായിട്ടാണ് ഇയാൾ മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബാബാജാനിനെ അറസ്റ്റ് ചെയ്തതോടെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 8 കേസുകളിലെ പ്രതിയെ കിട്ടിയതായി പൊലീസ് പറഞ്ഞു. എട്ടിടത്തും താൻ തന്നെയാണ് മോഷണം നടത്തിയതെന്ന് ബാബാജാൻ സമ്മതിച്ചിട്ടുണ്ട്. ഇത്രയും വലിയ കുടുംബം പോറ്റാനായാണ് പ്രതി മോഷണത്തിനിറങ്ങിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ അനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണ് ബാബാജാനി്റെ 3 ഭാര്യമാരും 9 കുട്ടികളും താമസിക്കുന്നതെന്ന് ഇയാൾ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. മൂന്ന് ഭാര്യമാരുമായും ഒമ്പത് കുട്ടികളുമായും നല്ല ബന്ധത്തിലാണ് ഇയാൾ. എല്ലാവരെയും സംരക്ഷിക്കുകയും ചെലവിന് നൽകുകയും ചെയ്യുന്നുണ്ടെന്നും ബാബാജാൻ ഒരു പ്രൊഫഷണൽ മോഷ്ടാവായി മാറിയെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ