Covid 19 India : രാജ്യത്ത് കൊവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 3712 കേസുകൾ, ഒരു ദിവസത്തിനിടയിലെ വർധന ആയിരത്തോളം

By Web TeamFirst Published Jun 2, 2022, 8:02 PM IST
Highlights

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,584 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,26,20,394 ആയി

ദില്ലി: രാജ്യത്ത് 3,712 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  4,41,989 പപരിശോധനകള്‍ നടത്തി. ഇതിലാണ് 3,712 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.84% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്കാകട്ടെ 0.67% വും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആയിരത്തോളം കേസുകൾ കൂടിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ ദിവസം 2745 പുതിയ കൊവിഡ് കേസുകളാണ് റിപ്പോ‍ർട്ട് ചെയ്തിരുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,584 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,26,20,394 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.74% ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 19,509 പേരാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 193.70 കോടി ഡോസ് വാക്സിൻ നൽകിയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2745 കൊവിഡ് കേസുകൾ; 2236 പേർക്ക് രോഗമുക്തി

അതേസമയം സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1,278  പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവുമധികം പുതിയ രോഗികൾ ഉള്ളത്. 407 കേസുകളാണ് ജില്ലയിൽ മാത്രം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്നലെത്തെ അപേക്ഷിച്ച് ഇന്ന് പുതിയ കൊവിഡ് കേസുകളിൽ കുറവുണ്ട്. ഇന്നലെ 1370 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെയും ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലായിരുന്നു. 463 പേർക്കായിരുന്നു ഇന്നലെ എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ, 7 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

സംസ്ഥാനത്ത് ഇന്നും ആയിരത്തിലേറെ പേർക്ക് കൊവിഡ് ബാധ; കൂടുതൽ രോഗികൾ എറണാകുളത്ത്

കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ്

click me!