Asianet News MalayalamAsianet News Malayalam

Covid 19 India : രാജ്യത്ത് 24 മണിക്കൂറിനിടെ 2745 കൊവിഡ് കേസുകൾ; 2236 പേർക്ക് രോഗമുക്തി

ദേശീയ രോഗമുക്തി നിരക്ക് 98.74 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,236 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,26,17,810 ആയി.

2745 new covid 19 cases reported in india
Author
New Delhi, First Published Jun 1, 2022, 8:02 PM IST

ദില്ലി: രാജ്യത്ത് 2745 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,55,314 പരിശോധനകള്‍ നടത്തി. ഇതിലാണ് 2745 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.63 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.60 ശതമാനമാണ്. രാജ്യത്ത് നിലവിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 18,386. അതേസമയം ദേശീയ രോഗമുക്തി നിരക്ക് 98.74 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,236 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,17,810 ആയി.

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിൽ വൻ വർധന; രോഗം സ്ഥിരീകരിച്ചത് 1370 പേർക്ക്, നാല് മരണം

അതേസമയം കേരളത്തിൽ ഇന്നും കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് മാത്രം കേരളത്തിൽ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലാണ്. ഇവിടെ ഇന്ന് മാത്രം 463 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിലെ വർധന സംസ്ഥാന സർക്കാർ പുറത്തുവിട്ടത്. ഇന്നലെ 1161 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്തായിരുന്നു. 365 പേർക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കൊവിഡ് കേസുകൾ ക്രമമായി ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകൾ ചൂണ്ടികാട്ടുന്നത്.

മഴക്കാലം വരുന്നു, മുംബൈയിൽ കൊവിഡ് നിരക്ക് ഉയരുന്നു, ടിപിആർ 6%, ജാഗ്രത

Follow Us:
Download App:
  • android
  • ios