രോ​ഗികളെ പരിശോധിക്കുന്നതിനിടെ 39കാരനായ കാർഡിയാക് സർജൻ ഹൃദയസ്തംഭനം കാരണം കുഴഞ്ഞ് വീണ് മരിച്ചു

Published : Aug 30, 2025, 09:37 AM IST
Dr. Roy

Synopsis

സവീത മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ് ആണ് രോ​ഗികളെ പതിവ് പരിശോധനക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്.

ചെന്നൈ: ചെന്നൈയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് 39 വയസ്സുള്ള കാർഡിയാക് സർജൻ കുഴഞ്ഞുവീണ് മരിച്ചു. സവീത മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ് ആണ് രോ​ഗികളെ പതിവ് പരിശോധനക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്. സഹപ്രവർത്തകർ അദ്ദേഹത്തെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു. സിപിആർ, സ്റ്റെന്റിംഗോടുകൂടിയ അടിയന്തര ആൻജിയോപ്ലാസ്റ്റി, ഇൻട്രാ-അയോർട്ടിക് ബലൂൺ പമ്പ്, ഇസിഎംഒ എന്നിവ നൽകിയെങ്കിലും ഡോക്ടറുടെ ജീവൻ രക്ഷിക്കാനായില്ല. 

ഇടതുവശത്തെ പ്രധാന ധമനിയുടെ 100% തടസ്സം മൂലമുണ്ടായ കടുത്ത ഹൃദയസ്തംഭനമാണ് മരണകാരണം. ഇത്തരം മരണങ്ങൾക്ക് ഒരു പ്രധാന കാരണം ദീർഘനേരം ജോലി ചെയ്യുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണം, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങളാലും തളർച്ച, വിഷാദം, ഉത്കണ്ഠ എന്നിവയുൾപ്പെടെയുള്ള തൊഴിലിന്റെ മാനസിക സമ്മർദ്ദവും പലപ്പോഴും ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. ഡോക്ടർ റോയിക്ക് ഭാര്യയും ഒരു ചെറിയ മകനുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്