
ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് മരണം. ഹംപിയിലേക്ക് പുറപ്പെട്ട വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. സിന്ധനൂരിലെ അരഗിനാമര ക്യാമ്പിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് റിപ്പോർട്ട് അറിയിച്ചു. നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സിന്ധനൂർ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam