
ഭോപ്പാൽ : മധ്യപ്രദേശിലെ ഇൻഡോറിൽ റിട്ടയഡ് ജഡ്ജി രമേഷ് ഗാർഗിന്റെ വീട്ടിൽ വൻ കവർച്ച. മുഖംമൂടിയും ഗ്ലൗസും ധരിച്ചെത്തിയ മൂന്ന് പേരാണ് 4 മിനിറ്റ് കൊണ്ട് ലക്ഷങ്ങളുടെ സ്വർണ്ണവും പണവും കവർന്ന് കടന്നത്. കൃത്യം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുലർച്ചെ 4:35-ന് ജനലിന്റെ ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റിയാണ് കവർച്ചക്കാർ വീടിനകത്ത് പ്രവേശിച്ചത്. കൈയ്യിൽ ഇരുമ്പ് ദണ്ഡുകളുമായാണ് കുറ്റവാളികൾ വീടിനുള്ളിൽ കടന്നത്.
കവർച്ചക്കാരിൽ ഒരാൾ ഇരുമ്പ് ദണ്ഡ് പിടിച്ച് കാവൽ നിൽക്കുകയും മറ്റുള്ളവർ അലമാരയുടെ പൂട്ട് തകർത്ത് പണവും ആഭരണങ്ങളും മോഷ്ടിക്കുകയുമായിരുന്നു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പുലർച്ചെ 4.35 ന് മോഷ്ടാക്കൾ അകത്ത് കടന്നു. 4.36 ന് ഒരാൾ ഇരുമ്പ് ദണ്ധുമായി കാവൽ നിൽക്കുകയും രണ്ടാമത്തെയാൾ 4.37 ന് കബോർഡിന്റ ലോക്ക് പൊട്ടിക്കുകയും ചെയ്തു. ലോക് പൊട്ടിയതോടെ അലാറം മുഴങ്ങി.
എന്നാൽ ഉറങ്ങിക്കിടക്കുകയായിരുന്ന റിത്വിക്ക് ഇതറിഞ്ഞില്ലെന്നാണ് ദൃശ്യങ്ങളിലുള്ളത്. 4.38 ന് പണവും ജ്വല്ലറിയും കവർന്ന് 4.39 ന് പുറത്തേക്ക് പടന്നു. ആ സമയത്തെല്ലാം അലാറം മുഴങ്ങുന്നുണ്ടായിരുന്നുവെങ്കിലും റിത്വിക്ക് ഇതറിയുന്നുണ്ടായിരുന്നില്ല.
പൊലീസ് സംഘം ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരുമായി സ്ഥലത്തെത്തി. എന്നാൽ, കവർച്ചക്കാർ ഗ്ലൗസ് ധരിച്ചിരുന്നതിനാൽ വിരലടയാളങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.