
വഡോദര: അലക്കു കടയിൽ മോഷണം നടത്തിയെന്ന് സംശയിക്കുന്ന നാല് സ്ത്രീകൾക്കെതിരെ അന്വേഷണം ആരംഭിച്ച് വഡോദര പൊലീസ്. സാധാരണയിൽ കവിഞ്ഞ സംഭവ വികാസങ്ങൾ നടന്ന മോഷണ പരാതിയിലാണ് അന്വേഷണം. കടയിൽ നിന്ന് 25000 രൂപ മോഷണം നടത്തിയെന്ന് സംശയിക്കുന്ന നാല് സ്ത്രികളെ ആൾക്കൂട്ടം പിന്തുടര്‍ന്നു. പിന്നാലെ തുണിയുരിഞ്ഞ ഇവര്‍ നടുറോഡിൽ ഇരിക്കുകയായിരുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാഞ്ഞെത്തിയ ആൾക്കൂട്ടം കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാനായി ഇവര്‍ പൊതു മധ്യത്തിൽ തുണിയുരികയയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30- ലോൺട്രി ഷോപ്പിൽ തന്റെ ശ്രദ്ധ തിരിച്ച് കാഷ് കൗണ്ടറിൽ നിന്ന് 25000 രൂപ മോഷ്ടിച്ചുവെന്ന് അലക്കുകാരൻ ആളുകളോട് പറഞ്ഞു. തുടര്‍ന്ന് കരേലിബാഗിലെ അംബലാല്‍ പാര്‍ക്ക് പരിസരത്ത് ഈ നാല് സ്ത്രീകളെയും തേടി ആൾക്കൂട്ടം ഇറങ്ങി. ഇതിനിടെ ഒരു സംഘം സ്ത്രീകളെ കണ്ടു. പിടികൂടാനായി പാഞ്ഞടുക്കുമ്പോൾ വസ്ത്രങ്ങൾ അഴിച്ച് അവര്‍ റോഡിൽ കുത്തിയിരിക്കുകയായിരുന്നു. ഇതോടെ ജനക്കൂട്ടം ഇവരെ ഒന്നും ചെയ്തില്ല. പൊലീസ് വാഹനം വരുന്നതുവരെ സ്ത്രീകൾ ഇത്തരത്തിൽ ഇരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
താൻ കടയിൽ വസ്ത്രങ്ങൾ ഇസ്തിരിയിടുകയായിരുന്നു. ഉച്ചഭക്ഷണ സമയമായതിനാൽ ഉടമ അവിടെ ഉണ്ടായിരുന്നില്ല. ഇതിനിടെ കടയുടെ അകത്തേക്ക് രണ്ട് സ്ത്രീകൾ കയറി ചെന്നു. ഉടൻ, അവരോട് ഇങ്ങോട്ട് കയറരുതെന്ന് പറഞ്ഞ് പുറത്താക്കി. അതിനിടയിൽ കൂട്ടാളികളായ രണ്ട് സ്ത്രീകൾ ക്യാഷ് കൗണ്ടറിൽ നിന്ന് പണം മോഷ്ടിച്ചുവെന്നാണ് കടയിലുണ്ടായിരുന്ന ജീവനക്കാരൻ ഇക്ബാൽ പറയുന്നത്. തിടുക്കപ്പെട്ട് അവര്‍ ഇറങ്ങിയതിനാലാണ് കാഷ് കൗണ്ടര്‍ ശ്രദ്ധിച്ചത്. അതിൽ നിന്ന് പണം നഷ്ടപ്പെട്ടിരുന്നു എന്നും ഇക്ബാൽ പറഞ്ഞു.
അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള സംഘം തന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ ഇവരിൽ നിന്ന് 9,000 രൂപ കണ്ടെടുത്തിട്ടുണ്ട്. പേര് വിവരങ്ങൾ വെളിപ്പെടുത്താത്തതിനാൽ, അന്വേഷണത്തിനായി ബറോഡ സിറ്റിസൺസ് കൗൺസിൽ, പൊലീസ് സ്റ്റേഷൻ ബേസ്ഡ് സപ്പോർട്ട് സെൻന്റര്‍, അഭയം, മഹിള എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കൗൺസിലർമാരുടെ പാനൽ പൊലീസ് രൂപീകരിച്ചിട്ടുണ്ട്. മോഷ്ടിച്ച തുകയിൽ 9000 കണ്ടെത്തിയെന്നും, ബാക്കി റോഡിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് പൊലീസ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam