ഭാര്യയുമായി വഴക്കിട്ടു, 40കാരൻ രണ്ട് മക്കളെ വെട്ടിക്കൊന്നു, ഭാര്യയും മറ്റൊരു മകളും ഗുരുതരാവസ്ഥയിൽ

Published : Feb 21, 2025, 02:14 PM IST
ഭാര്യയുമായി വഴക്കിട്ടു, 40കാരൻ രണ്ട് മക്കളെ വെട്ടിക്കൊന്നു, ഭാര്യയും മറ്റൊരു മകളും ഗുരുതരാവസ്ഥയിൽ

Synopsis

ബുധനാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. ദിവസ വേതന ജോലിക്കാരനായ എം അശോക് കുമാറാണ് ഭാര്യ തവമണിയേയും മക്കളേയും വാക്കേറ്റത്തിനിടെ അരിവാളിന് വെട്ടിയത്

സേലം: കുടുംബവഴക്കിന് പിന്നാലെ രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊന്ന് 40 കാരനായ അച്ഛൻ. തമിഴ്നാട്ടിലെ സേലത്തിന് സമീപത്തം ഗംഗാവള്ളിയിലെ കൃഷ്ണപുരത്താണ് സംഭവം. ബുധനാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. ദിവസ വേതന ജോലിക്കാരനായ എം അശോക് കുമാറാണ് ഭാര്യ തവമണിയേയും മക്കളേയും വാക്കേറ്റത്തിനിടെ അരിവാളിന് വെട്ടിയത്. 

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 38 കാരി തവമണിയും 10 വയസ് പ്രായമുള്ള അരുൾ കുമാരിയും  ചികിത്സയിൽ തുടരുകയാണ്. ദമ്പതികളുടെ 13 വയസ് പ്രായമുള്ള വിദ്യാധാരണി, 5 വയസ് പ്രായമുള്ള അരുൾ പ്രകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം അട്ടൂരിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. രാവിലെ ഇവരുടെ വീട്ടിലെത്തിയ അശോക് കുമാറിന്റെ ബന്ധുക്കളാണ് തവമണിയും മക്കളും രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. 

ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ പൊലീസ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരെ കേസ് എടുത്തതായുമാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇയാളും ഭാര്യയും തമ്മിൽ പതിവായി കലഹിച്ചിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്