വിമാന സർവീസുകൾ റദ്ദാക്കി, മലയാളികളടക്കം 400 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ ഫിലിപ്പീൻസിൽ കുടുങ്ങി

Published : Mar 18, 2020, 09:18 AM IST
വിമാന സർവീസുകൾ റദ്ദാക്കി, മലയാളികളടക്കം 400 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ ഫിലിപ്പീൻസിൽ കുടുങ്ങി

Synopsis

വൈറസ് ബാധ വ്യാപിച്ചതോടെ ഫിലിപ്പീൻസ് സർക്കാർ വിമാന സർവീസുകൾ റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവരിൽ പലരും തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയിലാണ്.

ദില്ലി: കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ഫിലിപ്പീൻസിൽ മലയാളികളടക്കം 400 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങി. തലസ്ഥാനമായ മനിലയിലെ പെർപ്പെച്ച്വൽ യൂണിവേഴ്‌സിറ്റിയിലെ മലയാളികൾ ഉൾപ്പടെയുള്ള എംബിബിഎസ് വിദ്യാർഥികളാണ് കുടുങ്ങി കിടക്കുന്നത്.

സൗദിയിൽ രോഗികളുടെ എണ്ണം കൂടുന്നു; ഇന്ത്യയിൽ നിന്ന് വന്ന സൗദി പൗരനുൾപ്പെടെ 38 പേര്‍ക്ക് കൊവിഡ്

വൈറസ് ബാധ വ്യാപിച്ചതോടെ ഫിലിപ്പീൻസ് സർക്കാർ വിമാന സർവീസുകൾ റദ്ദാക്കുകയും  ചെയ്തു. ടിക്കറ്റ് ബുക്ക് ചെയ്തവരിൽ പലരും തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയിലാണ്. നേരത്തെ ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന 300 ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി ഇറ്റലിയിലെ ഇന്ത്യൻ എംബസി പ്രതികരിച്ചു. പരിശോധനക്കായി കുടുങ്ങിക്കിടക്കുന്നവരുടെ സാമ്പിളുകൾ ശേഖരിച്ചെന്നും ഇതിന്റെഫലം ഉടൻ ലഭ്യമാകുമെന്നും എംബസി വ്യക്തമാക്കി.

രാജ്യത്ത് 143 പേര്‍ക്ക് കൊവിഡ് -19 ; രോഗബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐസിഎംആര്‍

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു