Latest Videos

മോദി 2.0 യിൽ വമ്പൻ മാറ്റം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനിൽ; 12 മന്ത്രിമാർ രാജിവെച്ചു

By Web TeamFirst Published Jul 7, 2021, 4:57 PM IST
Highlights

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ വൻ അഴിച്ചുപണിയാണ് നടക്കുന്നത്. ഹർഷ് വർദ്ധനും രമേഷ് പൊക്രിയാലും സദാനന്ദ ഗൗഡയും മാറും

ദില്ലി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് 12 മന്ത്രിമാർ പുറത്ത്. പുതുതായി മന്ത്രിസഭയിലെത്തുന്ന 43 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇവർ ഇപ്പോൾ രാഷ്ട്രപതി ഭവനിലേക്ക് പോവുകയാണ്. സത്യപ്രതിജ്ഞ ഉടൻ നടക്കും. പുനസംഘടനയിൽ മലയാളിയായ വി മുരളീധരന് സ്വതന്ത്ര ചുമതല നൽകിയേക്കുമെന്നാണ് വിവരം.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ വൻ അഴിച്ചുപണിയാണ് നടക്കുന്നത്. ഹർഷ് വർദ്ധനും രമേഷ് പൊക്രിയാലും സദാനന്ദ ഗൗഡയും മാറും. ജ്യോതിരാദിത്യ സിന്ധ്യയും നാരായൺ റാണെയും സർബാനന്ദ സോനോവാളും രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയിലേക്ക് എത്തും. അനുപ്രിയ പട്ടേൽ, മീനാക്ഷി ലേഖി, ശോഭ കരന്തലജെ എന്നിവരും പുതിയ മന്ത്രിസഭയിലുണ്ടാകും.

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിലെ വീഴ്ച മന്ത്രിമാർക്ക് തിരിച്ചടിയായെന്ന് സൂചന. ഇതുവരെ പതിനൊന്ന് മന്ത്രിമാർ രാജിവച്ചു. കേന്ദ്ര മന്ത്രിസഭ പുനസംഘടന രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. ആദ്യം പെട്രോൾ വില കുറക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അവർ പറഞ്ഞു.

രാജിവെച്ചവർ

  • സദാനന്ദ ഗൗഡ
  • രവിശങ്കർ പ്രസാദ്
  • തവർചന്ദ് ഗെഹ്‍ലോട്ട്
  • രമേശ് പൊക്രിയാൽ
  • ഹർഷ വ‍ർദ്ദൻ
  • പ്രകാശ് ജാവദേക്കർ
  • സന്തോഷ് ഗംഗ്‌വാർ
  • ദേബശ്രീ ചൗധരി
  • സഞ്ജയ് ധോത്ത്രേ
  • പ്രതാപ് സാരംഗി
  • ബാബുൽ സുപ്രിയോ
  • രത്തൻ ലാൽ
click me!