'മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷം', അടിസ്ഥാന വിഭാഗത്തിനായി പ്രവർത്തിക്കും': നിയുക്ത മന്ത്രി എ നാരായണസ്വാമി

By Web TeamFirst Published Jul 7, 2021, 4:43 PM IST
Highlights

ഉത്തർപ്രദേശ്, കർണാടക തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മന്ത്രിസഭാ വികസനം എന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും കഴിവുള്ള പുതിയ ആളുകളെ കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദില്ലി: അടിസ്ഥാന വിഭാഗത്തിനായി പ്രവർത്തിക്കുമെന്ന് നിയുക്ത കേന്ദ്രമന്ത്രി എ നാരായണസ്വാമി. മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കേരളത്തിന്റെ അടക്കം വികസനത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് നിയുക്തമന്ത്രിയുടെ ആദ്യപ്രതികരണം.

മോദിസർക്കാരിൽ അഴിച്ചു പണി: രാജിവച്ചവർ, പുതുമുഖങ്ങൾ, പ്രമോഷൻ കിട്ടിയ സഹമന്ത്രിമാർ

 പുതു മുഖങ്ങൾക്ക് പ്രധാന്യം നൽകിയുള്ള മന്ത്രിസഭാ പുനസംഘടനയാണ് ഇത്തവണത്തേത്. ഉത്തർപ്രദേശ്, കർണാടക തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മന്ത്രിസഭാ വികസനം എന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും കഴിവുള്ള പുതിയ ആളുകളെ കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിൽ അഴിച്ചു പണി: വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാർ രാജിവച്ചു, രാജീവ് ചന്ദ്രശേഖർ മന്ത്രിയാവും 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

click me!