കുട്ടികൾ ബന്ധുവീട്ടിൽ, ഭാര്യയെ കൊന്ന് എല്ലുകൾ ഉലക്കകൊണ്ട് പൊടിച്ചു, തടാകത്തിൽ വിതറി, കണ്ണില്ലാത്ത ക്രൂരത

Published : Jan 23, 2025, 03:43 PM ISTUpdated : Jan 23, 2025, 03:44 PM IST
കുട്ടികൾ ബന്ധുവീട്ടിൽ, ഭാര്യയെ കൊന്ന് എല്ലുകൾ ഉലക്കകൊണ്ട് പൊടിച്ചു, തടാകത്തിൽ വിതറി, കണ്ണില്ലാത്ത ക്രൂരത

Synopsis

ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ മുൻ സൈനികന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്. എന്നാൽ പൊലീസിന് ഇനിയും തെളിവുകൾ കണ്ടെത്താനായിട്ടില്ല

ഹൈദരാബാദ്: ദിവസങ്ങളായി മകളെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മരുമകന്റെ മറുപടികൾ തൃപ്തികരമല്ലെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾക്കൊപ്പം 35കാരിക്ക് സംഭവിച്ചതറിഞ്ഞ് തെലങ്കാന പൊലീസും ഒരു പോലെ ഞെട്ടി. മുൻ സൈനികനും നിലവിൽ ഡിആർഡിഒയിൽ സുരക്ഷാ ജീവനക്കാരനുമായ 45കാരനായ ഗുരുമൂർത്തി ഭാര്യ വെങ്കട മാധവിയെ കൊലപ്പെടുത്തിയത് അൽപം പോലും പതറാതെയാണ് പൊലീസിനോട് വിശദമാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് വെങ്കട മാധവിയെ കാണാനില്ലെന്ന് മാതാപിതാക്കൾ ഹൈദരബാദ് പൊലീസിൽ പരാതി നൽകുന്നത്. 

ജനുവരി 16 മുതൽ മകളെ കാണാനില്ലെന്ന് പരാതിപ്പെടാനായി ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പം ഗുരുമൂർത്തി സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയത്തുള്ള ഗുരുമൂർത്തിയുടെ പെരുമാറ്റത്തിലെ ചില അസ്വഭാവികതയാണ് പൊലീസിന് 45കാരനെതിരെ സംശയം തോന്നാൻ കാരണമായത്. മാധവിയേക്കുറിച്ച് ചോദിച്ചപ്പോൾ രണ്ട് ദിവസം മുൻപ് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ഭാര്യ ബന്ധുവീട്ടിലേക്ക് പോയെന്നുമായിരുന്നു ഗുരുമൂർത്തി തുടക്കത്തിൽ പറഞ്ഞിരുന്നത്. ബന്ധുവീട്ടിൽ പോയതിനേ ചൊല്ലിയായിരുന്നു തർക്കമെന്നും ഇയാൾ പറഞ്ഞതോടെയാണ് ഭാര്യവീട്ടുകാർക്ക് സംശയം തോന്നിയത്. തുടക്കത്തിൽ പൊലീസ് ചോദ്യം ചെയ്യലിലും ഗുരുമൂർത്തി ഇതേ നിലപാട് തുടരുകയും പിന്നീട് കൊലപാതക വിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. 

വാക്കുതർക്കത്തിനിടെ കൊലപ്പെടുത്തിയ ഭാര്യയെ ശുചിമുറിയിൽ വച്ച് ചെറു കഷ്ണങ്ങളാക്കി മുറിച്ചു. ഇതിന് ശേഷം പല തവണകളായി ഈ ശരീര ഭാഗങ്ങൾ പ്രഷർ കുക്കറിൽ വേവിച്ചു. എല്ലുകൾ വേർ തിരിച്ചെടുത്ത ശേഷം ഇത് ഉരലിൽ ഇട്ട് ഉലക്ക കൊണ്ട്  ഇടിച്ച് പൊടിച്ചു. ഒരുവിധ സംശയവും തോന്നാതിരിക്കാൻ നിരവധി തവണയാണ്  എല്ലുകൾ ഇത്തരത്തിൽ പൊടിച്ചത്. ഇതിന് പിന്നാലെ മൃതദേഹ ഭാഗങ്ങൾ തടാകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. വീടിന് സമീപത്തെ മീർപേട് തടാകത്തിലാണ് മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചതെന്നാണ് ഗുരുമൂർത്തി വിശദമാക്കുന്നത്. 

ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിക്ക് ദിവസ വേതനം 105 രൂപ, ജയിലിൽ ചെയ്യേണ്ടി വരിക ഈ ജോലികൾ

തെളിവുകൾ ഇല്ലാതാക്കാനാണ് മൃതദേഹം മുറിച്ച് കുക്കറിൽ വേവിച്ചതെന്നാണ് ഗുരുമൂർത്തി പൊലീസിനോട് വിശദമാക്കിയത്.  എന്നാൽ ബുധനാഴ്ച വരെ നടത്തിയ തെരച്ചിലിൽ തടാകത്തിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്താനായിട്ടില്ല. തെരച്ചിൽ ഊർജ്ജിതമാക്കാനുള്ള ശ്രമങ്ങൾ തെലങ്കാന പൊലീസ് ആരംഭിച്ചിട്ടുണ്ട്. 13 വർഷം മുൻപാണ് ഗുരുമൂർത്തി വെങ്കട മാധവിയെ വിവാഹം ചെയ്തത്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. എന്നാൽ അക്രമം നടന്ന ദിവസം കുട്ടികൾ മാധവിയുടെ ബന്ധുവീട്ടിലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം