ലിഫ്റ്റിനും ചുമരിനുമിടയില്‍ കുടുങ്ങി 45കാരിക്ക് ദാരുണാന്ത്യം

Published : Oct 22, 2019, 10:24 AM IST
ലിഫ്റ്റിനും ചുമരിനുമിടയില്‍ കുടുങ്ങി 45കാരിക്ക് ദാരുണാന്ത്യം

Synopsis

വളര്‍ത്തുനായയുമായി പുറത്തിറങ്ങിയ ആരതി ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ലിഫ്റ്റിനും ചുമരിനുമിടയിലേക്ക് വീഴുകയായിരുന്നു

മുംബൈ:  ലിഫ്റ്റിനും ചുമരിനുമിടയില്‍ കുടുങ്ങി മുംബൈയില്‍ 45കാരി മരിച്ചു. സൗത്ത് മുംബൈയിലാണ് സ്ത്രീ ലിഫ്റ്റിന്‍റെ ... കുടുങ്ങി മരിച്ചത്. കൊളാബയിലെ ഒരു കെട്ടിടത്തിലെ ലിഫ്റ്റിലാണ് അരതി പ്രദേശി കുടുങ്ങിയത്. ഇവിടെ വീട്ടുജോലി ചെയ്താണ് ഇവര്‍ ജീവിച്ചിരുന്നത്. 

വളര്‍ത്തുനായയുമായി പുറത്തിറങ്ങിയ ആരതി ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ലിഫ്റ്റിനും ചുമരിനുമിടയിലേക്ക് വീഴുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്സുമെത്തി ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടമരണത്തിന് പൊലീസ് കേസെടുത്തു. തുടര്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന