20 പവന്‍ സ്വര്‍ണമാല പശുവിഴുങ്ങി; പിന്നെ സംഭവിച്ചത്.!

By Web TeamFirst Published Oct 22, 2019, 9:59 AM IST
Highlights

ശിവമൊഗ്ഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ എന്ന ഗ്രാമത്തിലാണ് സംഭവം. പശുവിന്‍റെ ഉടമ രവീന്ദ്ര ഭട്ടിന്‍റെ മാലയാണ് പശു വിഴുങ്ങിയത്.

ശിവമൊഗ്ഗ: പശുവിഴുങ്ങിയ 20 പവന്‍റെ സ്വര്‍ണമാല ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശിവമൊഗ്ഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ എന്ന ഗ്രാമത്തിലാണ് സംഭവം. പശുവിന്‍റെ ഉടമ രവീന്ദ്ര ഭട്ടിന്‍റെ മാലയാണ് പശു വിഴുങ്ങിയത്.വിജയദശമി ദിനത്തിൽ പൂജയുടെ ഭാഗമായി വിഗ്രഹങ്ങളിൽ ചാർത്തിയ പൂമാലയ്ക്കൊപ്പം 20 പവന്റെ സ്വർണമാലയുമുണ്ടായിരുന്നു.  പൂജയ്ക്ക് ശേഷം ഉണങ്ങിയ പൂമാലകള്‍ വീട്ടുകാര്‍ പശുവിന് ഭക്ഷണമായി നല്‍കി. എന്നാല്‍ ഇതില്‍ കുടുങ്ങിയ സ്വര്‍ണമാലയുടെ കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല. ഇതോടെ പശു സ്വര്‍ണമാല അകത്താക്കി.

ഉടൻ തന്നെ രവീന്ദ്രഭട്ട് മൃഗഡോക്ടറുടെ സഹായം തേടി. കുറച്ചു ദിവസം പശുവിനെ നിരീക്ഷിക്കാൻ  ഡോക്ടർ നിർദേശിച്ചു. ചാണകത്തിനൊപ്പം മാല പുറത്തുവരുമോയെന്ന് നോക്കിയ ശേഷമാണ് ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കാൻ തീരുമാനിച്ചത്. പശുവിനെപിന്നീട് രവീന്ദ്രഭട്ട് മൃഗശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോ.ദയാനന്ദിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ മാല കാര്യമായ കേടുപാടുകൾ കൂടാതെ ആമാശയത്തിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.

click me!