മഹാരാഷ്ട്രയിൽ 413 കൊവിഡ് രോഗികൾ, തമിഴ്നാട്ടിൽ 300 കടന്നു, ദില്ലിയിൽ ഇന്നു മാത്രം 141

By Web TeamFirst Published Apr 2, 2020, 11:32 PM IST
Highlights

രാജ്യത്ത് ഇന്നു മാത്രം 458 പുതിയ കൊവിഡ് രോഗികൾ 

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ഇന്നു മാത്രം 458 പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് എന്നിവിടങ്ങളിൽ കൊവിഡ് ബാധിതരുടെ കുത്തനെ വർധിച്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം കൂടുതൽ പേരിലേക്ക് കൊവിഡ് പടരുന്നതാണ് ഇന്നു കണ്ടത്. 

രാജ്യതലസ്ഥനമായ ദില്ലിയിൽ ഇന്നു മാത്രം 141 പേർക്ക് പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 293 ആയി. ഏഷ്യയിലെ ഏറ്റവും വലിയചേരിയായ ധാരാവിയിലെ താമസക്കാരനടക്കം 81 പേർക്കാണ് ഇന്ന് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 400 കടക്കുന്ന ആദ്യ സംസ്ഥാനമായും ഇതോടെ മഹാരാഷ്ട്ര മാറി. നിലവിൽ 423 കൊവിഡ് രോ​ഗികളാണ് മഹാരാഷ്ട്രയിൽ മാത്രമുള്ളത്. 

തമിഴ്നാട്ടിൽ ഇന്നു 75 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഇതോടെ അവിടുത്തെ ആകെ രോഗികളുടെ എണ്ണം 309 ആയി. ഇന്ന് 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 286 ആയി. ഇന്ന് 27 പേർക്ക് കൂടി കൊവിഡ്  പൊസീറ്റീവായതോടെ തെലങ്കാനയിലെ രോഗികളുടെ എണ്ണം 154 ആയി. 32 പേർക്ക് കൂടി  കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആന്ഡ്രാപ്രദേശിലെ ആകെ രോ​ഗികളുടെ എണ്ണം 143 ആയി. ഇന്നു 13 പേ‍ർക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചതോടെ ക‍ർണാടകയിലെ രോ​ഗികളുടെ എണ്ണം 124 ആയി.

click me!