ഓക്സിജൻ ക്ഷാമത്തിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്ന് 48 ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു

Published : Apr 24, 2021, 08:52 AM ISTUpdated : Apr 24, 2021, 09:58 AM IST
ഓക്സിജൻ ക്ഷാമത്തിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്ന് 48 ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു

Synopsis

32 വലിയ ഓക്സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളും കണ്ടെത്തിയതായി ദില്ലി പൊലീസ് അറിയിച്ചു.

ദില്ലി: രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്സിജൻ സിലിണ്ടറുകൾ റെയ്‌ഡ്‌ ചെയ്തു. 32 വലിയ ഓക്സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളും കണ്ടെത്തിയതായി ദില്ലി പൊലീസ്
അറിയിച്ചു. ദസ്രത്ത് പുരിയിലെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു. ഇയാൾ ചെറിയ സിലിണ്ടറുകൾ 12,500 രൂപക്ക് ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 
 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി