
കൊൽക്കത്ത: പശ്ചിമബംഗാളിൽ നടന്നു കൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തുകയാണെങ്കിൽ ബംഗാളിൽ എല്ലാവർക്കും കൊവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന് ബിജെപി. എന്നാൽ ഇത് വെറും വ്യാജവാഗ്ദാനമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒ ബ്രയാൻ പ്രതികരിച്ചു. 'പശ്ചിമബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിയാലുടൻ തന്നെ കൊവിഡ് 19 വാക്സീൻ എല്ലാവർക്കും സൗജന്യമായി നൽകും.' എന്നാണ് ബിജെപിയുടെ ട്വീറ്റ്.
'ബീഹാർ തെരഞ്ഞെടുപ്പിന്റെ സമയത്തും എല്ലാവർക്കും സൗജന്യ വാക്സീൻ വാഗ്ദാനം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. എന്താണ് സംഭവിച്ചത്. രണ്ട് ഘട്ടം അവസാനിച്ചിട്ടും ബിജെപി ഇത് തന്നെ പറയുന്നു. ബിജെപിയെ വിശ്വസിക്കരുത്.' എംപി ഡെറക് ഒ ബ്രയാൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ 'ഉദാരവത്കരിച്ചതും ത്വരിതവുമായ കൊവിഡ് 19 വാക്സിനേഷൻ നയം' കമ്പോളത്തിന് അനുകൂലവും ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധവുമാണെന്നും എല്ലാവർക്കും വാക്സീൻ സൗജന്യമായി നൽകണമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി മോദിയോട് അഭ്യർത്ഥിച്ചിരുന്നു. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുളള എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam