
ഭോപ്പാൽ: മധ്യപ്രദേശിൽ അതിഥി തൊഴിലാളികൾ കയറിയ ലോറി മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഹൈദരാബാദിൽ നിന്നും മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലേക്കും പോയവരാണ് അപകടത്തിൽപ്പെട്ടത്.
മാങ്ങാകയറ്റിയ ട്രക്കിലാണ് ഇവർ യാത്ര ചെയ്തത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തലകീഴായി മറിയുകയായിരുന്നു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിന് 200 കിലോമീറ്റർ അകലെ നരസിംഹപുരിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ പാളത്തിൽ ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മേൽ ട്രെയിൻ കയറിയിറങ്ങി 16 പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുടിയേറ്റ തൊഴിലാളികളുടെ പലായനം വീണ്ടും ദുരന്തത്തിൽ കലാശിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam