കൊവിഡ് പ്രതിരോധം: 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായിലെത്തി

Published : May 10, 2020, 08:07 AM ISTUpdated : May 10, 2020, 12:49 PM IST
കൊവിഡ് പ്രതിരോധം: 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായിലെത്തി

Synopsis

യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരമെത്തിയ ഇന്ത്യന്‍മെഡിക്കല്‍ സംഘം പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സഹകരിക്കും.  

ദില്ലി/ദുബായ്: കൊവിഡിനെ പ്രതിരോധിക്കാന്‍ 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായിലെത്തി. സംഘത്തിലേറെയും മലയാളി നഴ്‌സുമാരാണ്. യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരമെത്തിയ ഇന്ത്യന്‍മെഡിക്കല്‍ സംഘം പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സഹകരിക്കും. രാത്രി എട്ടരയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായില്‍ പറന്നിറങ്ങി. വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്‌സസുമാരുള്‍പ്പെടെ 88പേര്‍ കൊവിഡ് പരിശോധനകള്‍പൂര്‍ത്തിയാക്കിയാണ് വിമാനത്താവളത്തിന് പുറത്തിങ്ങിയത്. 

വീട്ടുകാരുടെഎതിര്‍പ്പിനെപോലും മറികടന്ന് ഗള്‍ഫിലേക്ക് വന്നവരുമുണ്ട്. സംഘത്തിലേറെയും ആസ്റ്റര്‍ ആശുപത്രിയിലെ മലയാളി ജീവനക്കാരായിരുന്നു. യുഎഇയില്‍ നിന്നു അവധിക്കു നാട്ടില്‍ പോയ ആരോഗ്യപ്രവര്‍ത്തകരും കൂട്ടത്തിലുണ്ട്. നൂറ്റി എഴുപതോളം രാജ്യങ്ങളിലെ പൗരന്മാരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വരും ദിവസങ്ങളില്‍ ഇവര്‍ യുഎഇയിലുണ്ടാകും.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം