ബെംഗളൂരുവിൽ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതിന് അറസ്റ്റിലായ അഞ്ച് പേർക്ക് കൊവിഡ്

Published : Apr 24, 2020, 02:06 PM IST
ബെംഗളൂരുവിൽ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതിന് അറസ്റ്റിലായ അഞ്ച് പേർക്ക് കൊവിഡ്

Synopsis

ജയിലിൽ അടച്ച 121 പേരിൽ അഞ്ച് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

ബെംഗളൂരു: ബെംഗളൂരുവിലെ പാദരായണപുരയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച അഞ്ച് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാമനഗരയിലെ ജയിലിൽ അടച്ച 121 പേരിൽ അഞ്ച് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബാക്കിയുളളവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 

കൊവിഡ് രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവർത്തകർക്ക് നേരെയാണ് ‍ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടായത്. കൊവിഡ് തീവ്രബാധിത മേഖലയിൽ നിന്ന് അറസ്റ്റിലായവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാതെ ബെംഗളൂരുവിന് പുറത്തുളള രാമനഗര ജയിലിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര വീഴ്ചയാണ് ആരോഗ്യവകുപ്പിനുണ്ടായതെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആരോപിച്ചു.

Also Read: രാജ്യത്ത് കൊവിഡ് കേസുകൾ 23,000 കടന്നു, മരണം 718, കൊവിഡ് പുതിയ പാഠമെന്ന് മോദി | Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം