വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കി, മകളുടെ പ്രതിശ്രുത വരന്റെ അമ്മയോടൊപ്പം ഒളിച്ചോടി 50 കാരൻ

Published : Nov 01, 2025, 12:10 AM IST
Special arrangement

Synopsis

മകളുടെ വിവാഹനിശ്ചയത്തിന് ഏതാനും ദിവസം മുമ്പാണ് ഭാവി അമ്മായിയമ്മയോടൊപ്പം മധ്യവയസ്കൻ ഒളിച്ചോടിയത്. എട്ട് ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്.

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ മകളുടെ പ്രതിശ്രുത വധുവിന്റെ അമ്മയോടൊപ്പം 50കാരൻ ഒളിച്ചോടിയതായി പരാതി. പൊലീസ് അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. മകളുടെ വിവാഹനിശ്ചയത്തിന് ഏതാനും ദിവസം മുമ്പാണ് ഭാവി അമ്മായിയമ്മയോടൊപ്പം മധ്യവയസ്കൻ ഒളിച്ചോടിയത്. എട്ട് ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്. മകന്റെ പരാതിയിൽ വ്യാഴാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. ഉന്ത്വാസ സ്വദേശിയായ 45കാരിയാണ് 50കാരനൊപ്പം ഒളിച്ചോടിയത്. സ്ത്രീയുടെ മകൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചിക്ലി വില്ലേജിൽ നിന്ന് ഇവരെ കണ്ടെത്തി.

വിഭാര്യനായ 50കാരൻ രണ്ട് മക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയിൽ മകൾക്ക് വിവാഹാലോചന വന്നു. ഇരുവീട്ടുകാരും വിവാഹം നടത്താൻ തീരുമാനിച്ചു. വിവാഹ നിശ്ചയത്തിന്റെ ഒരുക്കം നടക്കവെയാണ് വധുവിന്റെ പിതാവും വരന്റെ മാതാവും തമ്മിൽ ഇഷ്ടത്തിലായതും ഒളിച്ചോടിയതും. ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ഇരുവരും പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം