51 മുറിവുകള്‍, മരണകാരണം രക്തസ്രാവം; അങ്കിത് ശര്‍മ്മയുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

By Web TeamFirst Published Mar 14, 2020, 3:40 PM IST
Highlights

വടികള്‍, കമ്പികള്‍ എന്നിവയുപയോഗിച്ചും അങ്കിത് ശര്‍മ്മയെ മര്‍ദ്ദിച്ചു. തുടയിലും കാലിലും പുറത്തും മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് മുറിവേല്‍പ്പിച്ചിട്ടുണ്ട്. കമ്പി പോലുള്ള മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് 33 പരിക്കുകള്‍ ഉണ്ടായിട്ടുള്ളത്. 

ദില്ലി: ദില്ലി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ മരിക്കുമ്പോള്‍ ശരീരത്തിലേറ്റത് 51 മാരക മുറിവുകളെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും തലച്ചോറിലുമേറ്റ ഗുരുതര പരിക്കുകള്‍ മൂലമുണ്ടായ രക്തസ്രാവമാണ് അങ്കിത് ശര്‍മ്മയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അങ്കിതിന്‍റെ ശരീരത്തിലേറ്റ മുറിവുകളില്‍ 12എണ്ണം കത്തിക്കുത്തുകള്‍ ആണെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി.

ഐബി ഉദ്യോഗസ്ഥന്‍റെ മരണം മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവേറ്റ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

വടികള്‍, കമ്പികള്‍ എന്നിവയുപയോഗിച്ചും അങ്കിത് ശര്‍മ്മയെ മര്‍ദ്ദിച്ചു. തുടയിലും കാലിലും പുറത്തും മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് മുറിവേല്‍പ്പിച്ചിട്ടുണ്ട്. കമ്പി പോലുള്ള മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് 33 പരിക്കുകള്‍ ഉണ്ടായിട്ടുള്ളത്. ഈ മുറിവുകള്‍ എല്ലാം തന്നെ മരണത്തിന് മുന്‍പ് അങ്കിതിന്‍റെ ശരീരത്തില്‍ ഏറ്റതാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകം; താഹിർ ഹുസൈന്‍റെ കസ്റ്റഡി നീട്ടി

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകം; ആരോപണ വിധേയനായ ആപ് നേതാവ് താഹിർ ഹുസ്സൈൻ ആരാണ് ?

ഫെബ്രുവരി 27നാണ് അങ്കിത് ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്. വടക്കുകിഴക്കന്‍ ദില്ലിയിലെ ചാന്ദ് ബാഗ് മേഖലയിലെ സ്വവസതിക്ക് സമീപമുള്ള അഴുക്കുചാലില്‍ നിന്നായിരുന്നു അങ്കിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. കാണാതായി ഒരുദിവസം പിന്നിട്ട ശേഷമായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

ദില്ലി കലാപം: ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍

ദില്ലി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍

ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ച് പുറത്തിറക്കിയ ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അങ്കിതിന്‍റെ കുടുംബം ആരോപിച്ചത്. അങ്കിതിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റ‍ഡിയിലുള്ള താഹിര്‍ ഹുസൈനിനെ എഎപി നേരത്തെ പുറത്താക്കിയിരുന്നു. 

താഹിർ ഹുസൈനിനെ ആം ആദ്മി പാർട്ടി സസ്പെൻ‍ഡ് ചെയ്തു; നടപടി പൊലീസ് റെയ്‍ഡ‍ിന് പിന്നാലെ

click me!