ദില്ലി: ദില്ലി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്‌ പുറത്ത്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടില്‍ പറയുന്നത്. 12 തവണ അങ്കിത് ശര്‍മ്മയ്ക്ക് കുത്തേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് അങ്കിത് ശ‌ർമ്മയുടെ മൃതദേഹം ചന്ദ് ബാഗിലെ അഴുക്ക് ചാലിൽ നിന്ന് കണ്ടെത്തിയത്. 

ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ അങ്കിത് ശര്‍മ്മയെ കാണാതാവുകയായിരുന്നു. ദില്ലി പൊലീസിൽ സബ് ഇൻസ്പെക്ടറായ അച്ചൻ ദേവേന്ദർ ശർമ്മയും കുടുംബാംഗങ്ങളും തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രദേശത്തെ അഴുക്കു ചാലിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. അങ്കിത് ശര്‍മ്മയുടെ മരണത്തില്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്‍തിരുന്നു. 

Read More: ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകം; താഹിർ ഹുസൈന്‍റെ കസ്റ്റഡി നീട്ടി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...