
ഡെറാഡൂൺ: കഴിഞ്ഞ ദിവസം വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതി പെട്ടതിനെ തുടർന്നാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. വീടിനകത്ത് കയറി പരിശോധന നടത്തിയ പൊലീസുകാരെ പോലും ഞെട്ടിച്ചതായിരുന്നു ആ കാഴ്ച. മരിച്ച നിലയിൽ കിടക്കുന്ന യുവ ദമ്പതികളുടെ അരികിൽ നവജാത ശിശു ജീവനോടെ ഇരിക്കുന്നു.
25- ഉം 22- ഉം വയസ് പ്രായമുള്ള യുവാവിന്റെയും യുവതിയുടെയും മൃതദേഹത്തിന് മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആറ് ദിവസം മാത്രമായിരുന്നു കുട്ടിക്ക് പ്രായം. നിർജലീകരണം മൂലം അവശനായിരുന്നു കുട്ടി. ഉടൻ മെഡിക്കൽ കോളേജിലെത്തിച്ച കുട്ടിക്ക് ചികിത്സ നൽകി ജീവൻ നിലനിർത്തി.
കുട്ടി സുരക്ഷിതനാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിനെ നിർജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നു ഇവിടെ എത്തിച്ചത്. ഉടൻ ആവശ്യമായ ദ്രാവകം നൽകി. ഇപ്പോ അവന്റെ ആരോഗ്യ നില മികച്ചതാണ്. പരിക്കുകളൊന്നും അവന് സംഭവിച്ചിട്ടില്ലെന്നും ഐസിയുവിൽ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ കോളേജ് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. യൂസഫ് റിസ്വി പറഞ്ഞു,
ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ് ഇരുവരും. കാഷിഫ്, ഭാര്യ അനം എന്നിവർക്കാണ് ജൂൺ എട്ടിനാണ് ആൺകുഞ്ഞ് ജനിച്ചത്. നാലുമാസം മുമ്പായിരുന്നു ദമ്പതികൾ ടർണർ റോഡിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇയാൾ ഈ പ്രദേശത്ത് ക്രെയിൻ ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. അനം ജോലിക്കൊന്നും പോയിരുന്നില്ല. ഒരു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. സാമ്പത്തിക പ്രശ്നമാകാം ഇരുവരുടെയും ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അവർ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞതായും പൊലീസ് അറിയിച്ചു.
Read more: കോടതിക്ക് മുന്നിൽ യുവതിയെ കാറിടിച്ചു; ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് പകയുടെ കഥ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam