
മുംബൈ : ഒഡിഷയിൽ ടൂറിസ്റ്റ് ബസ്സ് (tourist bus)മറിഞ്ഞ് (accident)ആറ് മരണം(six death). 45 പേർക്ക് പരിക്ക് ഏറ്റു. ഇതിൽ 15പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ എം കെ സി ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഫുൽബാനിയിൽ നിന്ന് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കലിംഗ ഗഡിന് സമീപമാണ് അപകടം
കരിപ്പൂരില്‍ പൊലീസിന്‍റെ സ്വര്‍ണ്ണവേട്ട; പിടികൂടിയത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ആളില്‍ നിന്ന്
മലപ്പുറം: കരിപ്പൂരിൽ (Karipur) വന്‍ സ്വര്‍ണ്ണ വേട്ട. യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടി വില വരുന്ന രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം പൊലീസ് പിടികൂടി. ബഹ്റിനില്‍ നിന്നും എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദു സലാമില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം പൊലീസാണ് സ്വർണം പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും മൂന്ന് സ്വർണ്ണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്തിയത്. അബ്ദുസലാമിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. കടത്ത് സ്വർണ്ണം ടാക്സി വിളിച്ച് തൊണ്ടയാട് എത്തിക്കാനായിരുന്നു ഇയാൾക്ക് ലഭിച്ച നിർദേശം എന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam