മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറുമാസം തടവ്, 10,000 രൂപ പിഴ; ബില്‍ ലോക്സഭയില്‍

Published : Dec 12, 2019, 09:15 AM ISTUpdated : Dec 12, 2019, 10:00 AM IST
മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറുമാസം തടവ്, 10,000 രൂപ പിഴ; ബില്‍ ലോക്സഭയില്‍

Synopsis

മാതാപിതാക്കളെയും മുതിര്‍ന്ന പൗരന്‍മാരെയും ഉപേക്ഷിക്കുന്നവര്‍ക്ക് ആറുമാസം തടവും 10,000 രൂപ പിഴയും.  ഇത് സംബന്ധിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. 

ദില്ലി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉപേക്ഷിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവു ശിക്ഷയോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കാം. ഇവര്‍ക്ക് നേരെയുള്ള മാനസികവും ശാരീരികവുമായ ഉപദ്രവം എന്നിവ ശിക്ഷാര്‍ഹമാക്കും. 

വസ്ത്രം, ഭവനം, ആരോഗ്യപരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകര്‍ക്കാണ്. ഇവ പാലിക്കാത്ത മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകള്‍ക്കെതിരെ പരാതി നല്‍കാം. പരാതി 90 ദിവസത്തിനകം തന്നെ തീര്‍പ്പാക്കണം. 80 വയസ്സിന് മുകളിലാണെങ്കില്‍ 60 ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കണം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാന്‍ ഓരോ പൊലീസ് സ്റ്റേഷനിലും അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് 3 മാസം തടവും 5000 രൂപ പിഴയും എന്ന 2007-ലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്: യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി
50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ